ദേശീയ ഡിജിറ്റൽ ഫെസ്റ്റ്: കിരീടം ചൂടി കോട്ടയ്ക്കൽ പീസ് പബ്ലിക് സ്‌കൂൾ

കോട്ടയ്ക്കൽ: കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വെച്ച് നടന്ന രണ്ടാമത് നാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ കോട്ടയ്ക്കൽ പീസ് പബ്ലിക് സ്‌കൂളിന് അഭിമാനകരമായ വിജയം. മികച്ച പ്രകടനത്തിലൂടെ ദേശീയ ചാമ്പ്യൻപട്ടം സ്‌കൂൾ സ്വന്തമാക്കി.

മത്സരത്തിൽ രണ്ട് ഒന്നാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ 50 പോയിന്റുകൾ നേടിയാണ് സ്‌കൂൾ ഈ നേട്ടം കൈവരിച്ചത്. സ്‌കൂളിൽ നിന്ന് യോഗ്യത നേടിയ എട്ടു വിദ്യാർഥികളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്.

ജേതാക്കൾ:
 
ഡോക്യുമെന്ററി (കാറ്റഗറി 3): പത്താം ക്ലാസ് വിദ്യാർഥിനികളായ വി. കൻസ ഫാത്തിമ, കെ.എം. ദിയാന ഹുസൈൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10,000 രൂപയാണ് ഇവർക്ക് ക്യാഷ് അവാർഡായി ലഭിച്ചത്.
 
മൊബൈൽ ആപ്പ് (കാറ്റഗറി 3): ഒൻപതാം ക്ലാസ് വിദ്യാർഥി റയ്യാൻ നിദാൽ ഒന്നാം സ്ഥാനം നേടി. 10,000 രൂപയും ട്രോഫിയും ഇദ്ദേഹം സ്വന്തമാക്കി.
 
ടെക് ടോക്ക് (കാറ്റഗറി 4): പത്താം ക്ലാസ് വിദ്യാർഥിനി റീം ഇഷാൽ കരുമണ്ണിൽ മൂന്നാം സ്ഥാനവും 5,000 രൂപ ക്യാഷ് അവാർഡും നേടി.

മത്സരത്തിൽ 30 പോയിന്റുകളോടെ ഹോളി ഗ്രേസ് അക്കാദമി മാള, വ്യാസ വിദ്യാപീഠം പാലക്കാട് എന്നിവർ സംയുക്തമായി രണ്ടാം സ്ഥാനം പങ്കിട്ടു. 20 പോയിന്റുകളുമായി സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയ്ക്കൽ, ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പറളി, വിമലഗിരി പബ്ലിക് സ്‌കൂൾ തൃശ്ശൂർ എന്നിവർ മൂന്നാം സ്ഥാനം നേടി.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയറും എച്ച്.കെ. സ്‌കൂൾ ട്രെൻഡ്‌സും സംയുക്തമായാണ് ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. കാരുണ്യ സർവകലാശാലാ രജിസ്ട്രാർ എസ്. ജെ. വിജയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിജയികളായ വിദ്യാർഥികൾക്കായി സ്‌കൂളിൽ നടന്ന അനുമോദന യോഗത്തിൽ അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. കബീർ, സി.ഇ.ഒ. എം. ജൗഹർ, ജൂനിയർ പ്രിൻസിപ്പൽ എസ്. സ്മിത, പ്രോജക്ട് മെന്റർ സി.പി. ഷമീമ, ഹാമിദ് സനീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}