വേങ്ങര: എസ്.എസ്. റോഡ് സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സൗഹൃദകൂട്ടായ്മ ഓഫീസിൽ വെച്ച് നടന്ന പരിപാടി ഒമ്പതാം വാർഡ് മെമ്പർ മൊയ്ദീൻ ഉദ്ഘാടനം ചെയ്തു.
നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ ആദരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉദ്ഘാടകൻ പറഞ്ഞു. പത്താം വാർഡ് മെമ്പർ ജംഷിന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കൂട്ടായ്മ പ്രസിഡന്റ് റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നസീർ ബാബു സ്വാഗതം ആശംസിച്ചു.
പ്രവാസി പ്രസിഡന്റ് നജീം ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ലത്തീഫ്, ഇസ്മായിൽ, കോയ റഹീം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.