വേങ്ങര: ഫിഫ വേൾഡ് കപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേങ്ങര തറയിട്ടാൽ കിംഗ്സ് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ, അർജന്റീന ടീമുകൾ ഏറ്റുമുട്ടി.
തീപാറിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ ടീം വിജയം സ്വന്തമാക്കി. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ശ്രീ മോഹനൻ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അംഗങ്ങൾക്കിടയിൽ കായിക ആവേശവും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ്, ട്രഷറർ റിയാസലി പി.കെ., ജില്ലാ ഭാരവാഹികളായ നൗഷാദ്, ഹൈദർ, നാസർ, ശിഹാബ് എന്നിവരും ഏരിയ ഭാരവാഹികളായ ഇസ്മായിൽ കെ.സി., സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., സക്കീറലി എ., അജേഷ് യു., സുബ്രമണ്യൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.