പറപ്പൂർ: എടരിക്കോട് യൂണിറ്റ് ലെൻസ്ഫെഡ്, പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ധനസഹായം കൈമാറി. പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ലെൻസ്ഫെഡ് പ്രസിഡണ്ട് വി.ടി.എസ്. തങ്ങൾ, പാലിയേറ്റീവ് വൈസ് പ്രസിഡന്റ് മൊയ്തുട്ടി ഹാജിക്ക് തുക കൈമാറി.
സമൂഹത്തിലെ നിർധനരായ രോഗികൾക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ലെൻസ്ഫെഡ് ഇത്തരമൊരു സഹായഹസ്തവുമായി എത്തിയത്. ചടങ്ങിൽ ലെൻസ്ഫെഡ് അംഗങ്ങളായ ഷിയാസ്, ഹരീഷ്, ഫൈസൽ മുനീർ, അബ്ദുൽ കരീം, സൽമാൻ, മുഹമ്മദ് റിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.