ചേരൂർ: മഴ കനത്തതോടെ യാത്രക്കാർക്ക് അപകടഭീഷണിയായി മാറിയ ചേരൂർ - വേങ്ങര റോഡിലെ യത്തീംഖാന കോളേജ് വളവിലെ മൺകൂനകൾ സന്നദ്ധപ്രവർത്തകർ നീക്കം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും വൈറ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ നടത്തിയ ശുചീകരണ യജ്ഞം പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി.
അതിരാവിലെ മുതൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണുകൾ പൂർണ്ണമായും നീക്കം ചെയ്തു. ഇതിനോടൊപ്പം ഫുട്പാത്തിലേക്ക് വളർന്നുനിന്ന കാടുകൾ വെട്ടിമാറ്റുകയും, മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ഡ്രെയിനേജ് ഓടകളിലെ തടസ്സങ്ങൾ നീക്കി പാത സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഉനൈസ് ഒള്ളക്കൻ നിർവ്വഹിച്ചു. 9-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് പി.ടി, ട്രഷറർ നജാഫ് ചാക്കിരി എന്നിവർ സന്നിഹിതരായിരുന്നു.
വാർഡ് മെമ്പർ അരക്കിങ്ങൽ ഉണ്ണി, സമദ് ചോലക്കൽ, ഹംസ എ.കെ, നജീബ് കൊടക്കല്ലൻ എന്നിവരും വൈറ്റ് ഗാർഡ് അംഗങ്ങളായ റസാഖ് പുള്ളാടൻ, അഫ്സൽ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ അബ്ദുൽബാക്കി, തൻവീർ, ഷാദ് പികെ ഉൾപ്പെടെയുള്ള പ്രവർത്തകരും യജ്ഞത്തിൽ പങ്കാളികളായി.