വേങ്ങര: മനുഷ്യാവകാശ ലംഘനങ്ങൾ സമൂഹത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, ഇതിനെതിരെ കണ്ണടയ്ക്കുന്നത് സാമൂഹ്യ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും ഹ്യൂമൻ റൈറ്റ്‌സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന പ്രസിഡണ്ട് കെ.പി. ദുര്യോധനൻ പറഞ്ഞു. വേങ്ങര വ്യാപാര ഭവനിൽ നടന്ന കൗൺസിലിന്റെ മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതികരിക്കാനും, പരിരക്ഷ ഉറപ്പാക്കാനും പൊതുസമൂഹത്തെയും മനുഷ്യമനസാക്ഷിയെയും ഒന്നിപ്പിച്ചുകൊണ്ട് കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ ജില്ലാ കമ്മിറ്റി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുരളി മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. നാസർ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ. ബാവ, ബോസ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മേലോത്ത്, വാമന കുമാർ മഞ്ചേരി, എം.പി. വേലായുധൻ മാസ്റ്റർ, റൈഹാനത്ത് ബീവി, കബീർ കക്കാട്, എ.കെ. ഹംസ, അനിൽകുമാർ ടി. എന്നിവർ സംസാരിച്ചു. അനിൽകുമാർ കെ.ടി. സ്വാഗതവും റഷീദ പി.കെ. നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
കൺവെൻഷനിൽ വെച്ച് ഹ്യൂമൻ റൈറ്റ്‌സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ മലപ്പുറം ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അസൈനാർ ഊരകം (പ്രസിഡണ്ട്), അഷറഫ് മനരിക്കൽ (ജനറൽ സെക്രട്ടറി), ശശി കണ്ണമംഗലം (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡണ്ടുമാർ: മുഹമ്മദ് ബാവ (എ.ആർ. നഗർ), മൈമൂന എൻ.ടി., വത്സല (ചെമ്മാട്), സാബു മഞ്ചേരി.
സെക്രട്ടറിമാർ: വി. വിനോദിനി ടീച്ചർ, മുരുകേഷ് പാണ്ടിക്കാട്, വേണുഗോപാൽ, സരോജിനി സി., മുരളി കൃഷ്ണൻ.