വേങ്ങരയെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുന്നു; ലോഗോ പ്രകാശനം മന്ത്രി കെ.എം. ഷാജി നിർവഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റാനുള്ള സമഗ്ര പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക ലോഗോയുടെ പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു.

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്ത് ആവിഷ്കരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ഡാറ്റാ ശേഖരണം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി ക്ഷേമ കോൾ സെന്റർ പ്രവർത്തനമാരംഭിക്കുകയും ഗുണഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട് അവരുടെ ആരോഗ്യ വിവരങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങൾ:
 
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം.
 
കലോത്സവം, വിനോദയാത്ര എന്നിവ സംഘടിപ്പിക്കൽ.
 
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ബത്തയും നൽകൽ.

മെഡിക്കൽ സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി (UDID) കാർഡും ഇല്ലാത്തവർക്കായി ഈ മാസം അവസാനത്തോടെ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മലബാർ കോളേജ് എൻ.എസ്.എസ് (NSS) വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പരിശീലനം നൽകിക്കഴിഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബ്ന ഇബ്രാഹിം, സാദിഖ് കോടിയാട്ട്, വി.ടി. മൊയ്തീൻ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി ലിഷ, ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ സമിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് മാട്ടി മുഹമ്മദിന് ചടങ്ങിൽ വെച്ച് മന്ത്രി ഉപഹാരം കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}