വേങ്ങര: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വേങ്ങര ദാറുസ്സലാം സലഫി മദ്രസയിലെ വിദ്യാർത്ഥികളെ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം കമ്മിറ്റി ആദരിച്ചു.
വേങ്ങര ദാറുൽ ഹിക്മ മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ, വിജയികളായ വിദ്യാർത്ഥികൾക്ക് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സാഹിബ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ മണ്ഡലം സെക്രട്ടറി സാലിം കുറ്റൂർ, സദർ മുദരിസ് അൻവർ മദനി, വലീദ് കെ.എം, ഇർഷാദ് വേങ്ങര, ഇക്ബാൽ സി.എം തുടങ്ങിയവർ സംസാരിച്ചു.