വേങ്ങര: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിനായി വേങ്ങര ആസ്ഥാനമായി സർക്കാർ നിയന്ത്രണത്തിൽ പി.എസ്.സി. കോച്ചിങ് സെന്റർ അനുവദിക്കണമെന്ന് പരപ്പൻ ചിന ശ്മശാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 48 വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ (കുഞ്ഞുട്ടി) മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ഷീജ ചന്ദ്രൻ, പഞ്ചായത്തംഗം സുമയ്യ സിദ്ദീഖ്, സി.എം. പ്രഭാകരൻ, എ.കെ. വേലായുധൻ, എ.പി. വേലായുധൻ, പാറയിൽ ബാബു, എൻ.കെ. ശ്രീധരൻ, കെ. ദാമോദരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.