'സമസ്‌തം ഹുദാ': ദാറുൽഹുദാ - സമസ്ത സ്ഥാപകദിനാചരണം നടത്തി

തിരുരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയുടെയും സമസ്തയുടെയും സ്ഥാപക ദിനാചരണം നടത്തി. ജൂൺ 25 ന് ദാറുൽഹുദായുടെയും 26ന് സമസ്തയുടെയും സ്ഥാപകദിനം 'സമസ്‌തം ഹുദാ'എന്ന പേരിലാണ് ആചരിച്ചത്. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി പതാക ഉയർത്തി. 

തുടർന്ന് നടന്ന ഗ്രാൻഡ് അസംബ്ലിയിൽ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌ വി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി യു മുഹമ്മദ്‌ ശാഫി ഹാജി അധ്യക്ഷനായി. പിജി ലക്ചറർ ജാഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും ദാറുൽഹുദാ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ്‌ മുഹമ്മദ്‌ കടാങ്കോട് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}