വേങ്ങരയുടെ സമഗ്ര വികസനം: വെൽഫെയർ പാർട്ടി മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു

വേങ്ങര: മണ്ഡലത്തിലെ വിവിധ വികസന-ജനക്ഷേമ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, സി.എച്ച്.സിയിൽ കിടത്തി ചികിത്സാ സൗകര്യവും ഡയാലിസിസ് സെന്ററും ആരംഭിക്കുക, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യമായ ജീവനക്കാരെ നിയമിക്കുക, കണ്ണമംഗലം പടപ്പറമ്പ് എസ്.സി കോളനിയിൽ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മന്ത്രിക്ക് മുന്നിൽ വെച്ചത്.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് പ്രതിനിധി സംഘം മന്ത്രിയോട് അഭ്യർത്ഥിച്ചു.

പി.പി. കുഞ്ഞാലി മാസ്റ്റർ, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കുട്ടിമോൻ വേങ്ങര, അഷ്‌റഫ്‌ ഊരകം, കെ.വി. ഹമീദ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}