ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വേങ്ങര: എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് തുടങ്ങിയ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, അമ്പലമാട് വായനശാല, അവളിടം യുവതി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു.

പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.കെ. സക്കീന അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് അംഗം എ.വി. റജ്ന റഹൂഫ്, സി. കുഞ്ഞമ്മദ് മാസ്റ്റർ, കെ. ആലിക്കുട്ടി ഹാജി, സി. അയമുതു മാസ്റ്റർ, സി.പി. രായിൻ കുട്ടി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ ഇ.കെ. റഷീദ് സ്വാഗതവും എൻ.പി. ഷഹ്ന ഷെറിൻ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}