വെളിമുക്ക്: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെളിമുക്ക് സർക്കിൾ കേരള മുസ്ലിം ജമാഅത്ത് സെൻ്റിനറി കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ സർക്കിൾതല വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വൈക്കത്ത് പാടം കൗകബുൽ ഹുദാ ഹയർസെക്കണ്ടറി സുന്നി മദ്‌റസയിൽ വെച്ച് നടന്ന പരിപാടി അലവി വെളിമുക്ക് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്‌മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫള്ൽ സഖാഫി ആമുഖഭാഷണം നടത്തി. സർക്കിളിന് കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുത്ത നൂറോളം പ്രവർത്തകർ വർക്ക് ഷോപ്പിൽ പങ്കെടുത്തു.
പരിപാടിയിൽ മുഹമ്മദലി ഹിശാമി, കെ.ടി. അബു എന്നിവർ സംസാരിച്ചു. മലിക് സഖാഫി സ്വാഗതവും ആശംസിച്ചു. സമസ്ത സെൻ്റിനറി കോൺഫറൻസിൻ്റെ വിജയത്തിനായി നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതികളെക്കുറിച്ചും സംഘടനാപരമായ മുന്നൊരുക്കങ്ങളെക്കുറിച്ചും വർക്ക് ഷോപ്പിൽ വിശദമായ ചർച്ചകൾ നടന്നു.