അബ്ദുൽ മനാഫ് അനുസ്മരണവും സ്നേഹാദരവും സംഘടിപ്പിച്ചു

എടപ്പാൾ: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക  അംഗവും പൊന്നാനിയിലെ രക്തദാന ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ്  പൊന്നാനിയുടെ  നാലാം ഓർമ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സും സ്നേഹാദരവും നടത്തി. 

എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ച് നടന്ന അനുസ്മരണ സദസ്സിൽ 25 പുരുഷ വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കൾക്ക് അബ്ദുൽ മനാഫ് അനുസ്മരണ സ്നേഹാദരവും ജില്ലയിലെ 5 താലൂക്കുകളിലെ മികച്ച കോർഡിനേറ്റർമാർക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അബ്ദുൽ മനാഫ് മെമ്മോറിയൽ പുരസ്‌കാര സമർപ്പണവും നടന്നു. തവനൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. വി. എസ്. ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു.

ബി ഡി കെ പൊന്നാനി താലൂക്ക് പ്രസിഡന്റ് അഷ്‌കർ വട്ടംകുളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി. ഡി. കെ മലപ്പുറം ജില്ല ട്രഷറർ നൗഷാദ് അയങ്കലം സ്വാഗതം പറയുകയും മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹിജാസ് മാറഞ്ചേരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ബി ഡി കെ പൊന്നാനി മുൻ കോർഡിനേറ്റർ ശ്രീജിത്ത് (അനുട്ടൻ) എടപ്പാൾ മെമ്മോറിയൽ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഏയ്ഞ്ചൽസ് വിംഗ് പൊന്നാനി താലൂക്ക് ജോയിന്റ് സെക്രട്ടറി അശ്വതി പി, ക്ക് കൈമാറി 
ബി ഡി കെ സംസ്ഥാന  പ്രസിഡന്റ് നബീൽ ബാബു വളാഞ്ചേരി, മലപ്പുറം ജില്ല പ്രസിഡന്റ് മുർഷിദ് പി , സെക്രട്ടറി അജ്മൽ വലിയോറ,ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം സി കെ,സംസ്ഥാന ഏയ്ഞ്ചൽസ് വിംഗ്  കമ്മിറ്റി അംഗം ഗ്രീന എടപ്പാൾ ,ജില്ല രക്ഷാധികാരി ഗിരീഷ് അങ്ങാടിപ്പുറം,ജില്ല ഉപദേശക സമിതി അംഗം രഞ്ജിത്ത് വെള്ളിയാമ്പുറം എന്നിവർ ആശംസ അറിയികുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}