കെഎസ്ആർടിസി സർവീസ്: വേങ്ങര-കോട്ടക്കൽ-കൊണ്ടോട്ടി മേഖലകളിൽ ആവശ്യം ശക്തം

വേങ്ങര: വേങ്ങര, കോട്ടക്കൽ, കൊണ്ടോട്ടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ഡലം പ്രവർത്തകസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഈ റൂട്ടുകളിൽ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രവർത്തകസമിതി യോഗത്തിൽ സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. എൻ. മുഹമ്മദ് കുട്ടി ഹാജി, യു. ഹമീദലി, പി. അബ്ദുൽ മജീദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}