കോഡൂർ: കേരള മുസ്‌ലിം ജമാഅത്ത് സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി സർക്കിളിൽ നടക്കുന്ന റീ സ്റ്റോറ -26 ക്യാമ്പിൻ്റെ മലപ്പുറം സോൺ തല ഉദ്ഘാടനം കോഡൂർ സർക്കിളിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ നിർവ്വഹിച്ചു. കോഡൂർ സൈനിയ്യയിൽ നടന്ന പരിപാടിയിൽ സർക്കിൾ പ്രസിഡൻ്റ് അബ്ദുൽ റഷീദ് അഹ്സനി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം. അബൂബക്കർ പടിക്കൽ, ജില്ല സെക്രട്ടറി പി.സുബൈർ, സോൺ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ ,എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സർക്കിൾ മെൻ്റർ പി.മൂസക്കുട്ടി ഹാജി,കെ.സാലിഹ് ഹാജി, പി.എ.ഉസ്മാൻ, കുഞ്ഞിമമ്മു,ബഷീർ ആമിയൻ സംസാരിച്ചു.