കോട്ടക്കൽ: പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനായി പ്രത്യേക പഠന കമ്മീഷനെ നിയോഗിക്കുമെന്ന 2026-27 കേരള ബജറ്റിലെ പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി കോട്ടക്കലിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. സുപ്രഭാതം റെസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുറഹീം മാസ്റ്റർ ചുഴലി മോഡറേറ്ററായി. ടേബിൾ ടോക്കിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് അബ്ദുല്ല മൻസൂർ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ നാസർ, എസ്കെഎസ്എസ്എഫ് ട്രെൻഡ് ഡയറക്ടർ ഷംസുദ്ദീൻ ഒഴുകൂർ, എസ്കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് മാസ്റ്റർ അയ്യായ, തുടങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാജി നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ മുഹമ്മദലി ദാരിമി കരേക്കാട്, കെ കെ എം ഷാഫി മാസ്റ്റർ ആലത്തിയൂർ, പ്രവർത്തകസമിതി അംഗങ്ങളായ അലി മുസ്ലിയാർ ഇന്ത്യനൂർ, അബ്ദുൽ ബാസിത് ഹുദവി ചെമ്പ്ര, യു എം ബഷീർ ആതവനാട്, അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ, യു എം മജീദ് ഫൈസി ഇന്ത്യനൂർ, ആഷിക് കുഴിപ്പുറം, സിപിഎം തങ്ങൾ, കബീർ ദാരിമി കോട്ടക്കൽ, സുഫിയാൻ അമരയിൽ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ രൂപീകരണം:കമ്മീഷനെ നിയോഗിക്കുന്നത് വേഗത്തിൽ ആക്കണം -എസ്.വൈ.എസ്
admin