ഓർമ്മകളിൽ മായാതെ അഞ്ചുകണ്ടൻ ഇർഫാൻ; അനുസ്മരണം സംഘടിപ്പിച്ചു

പറപ്പൂർ: ശ്രീലങ്കയിൽ സ്കൂബാ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട അഞ്ചുകണ്ടൻ ഇർഫാന്റെ ഓർമ്മയ്ക്കായി ചേക്കാലിമാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇർഫാന്റെ അകാല വിയോഗത്തിൽ പ്രാർത്ഥനയോടെയും വേദനയോടെയും നാട്ടുകാർ ഒന്നടങ്കം ഒത്തുചേർന്നു.

ചടങ്ങിൽ മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് ലീഗ് പ്രസിഡന്റ് എ.കെ സിദ്ദീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ.കെ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. 

ഇർഫാനുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിലുണ്ടാക്കിയ ശൂന്യതയും പ്രസംഗകർ പങ്കുവെച്ചു.
പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, എ.കെ മുഹമ്മദലി, ടി.പി മൊയ്തീൻ കുട്ടി, എ.കെ അബ്ദുസ്സലാം, എ.കെ സക്കീർ, തയ്യിൽ ഹനീഫ, ഇ.കെ റസ്സൽ, എ.കെ മുസ്തഫ, സി. അബൂബക്കർ, പി.പി ഇർഷാദ് എന്നിവർ സംസാരിച്ചു. നിരവധി നാട്ടുകാരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}