വേങ്ങരയിൽ പാലിയേറ്റീവ് കെയർ ബോധവൽക്കരണവും വളണ്ടിയർ പരിശീലനവും സംഘടിപ്പിച്ചു

വേങ്ങര: "സാർവ്വത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മയിലൂടെ" എന്ന വിഷയത്തിൽ പൊതുജന ബോധവൽക്കരണവും പാലിയേറ്റീവ് വളണ്ടിയർ പരിശീലനവും സംഘടിപ്പിച്ചു. വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിക്കുന്ന് നസ്‌റുൽഹുദാ മദ്രസ്സാ ഹാളിലാണ് പരിപാടി നടന്നത്.

ഗ്രാമപഞ്ചായത്ത് മെമ്പർ സജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പാക്കടപുറായ പാലിയേറ്റീവ് സെന്റർ ചെയർമാൻ ഇബ്രാഹിംകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പാലിയേറ്റീവ് സെന്റർ കൺവീനറുമായ സൈത് നെടുമ്പള്ളി, വേങ്ങര പാലിയേറ്റീവ് സെന്റർ പരിശീലകൻ ബഷീർ പുല്ലമ്പലവൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സാന്ത്വന പരിചരണ രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, അയൽപക്ക കൂട്ടായ്മകളെ ശക്തിപ്പെടുത്തുക, പുതിയ വളണ്ടിയർമാർക്ക് പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ പഞ്ചായത്തംഗം നസീമ ടി.പി, ഗാന്ധിക്കുന്ന് ജുമാ മസ്ജിദ് മുത്തവല്ലി സക്കീർ ടികെ എന്നിവർ ആശംസകൾ അർപ്പിച്ചു. എ.പി. അബൂബക്കർ, താട്ടയിൽ ഇസ്മായിൽ ഹാജി എന്നിവർ തങ്ങളുടെ സേവന അനുഭവങ്ങൾ പങ്കുവെച്ചു.

വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ സെക്രട്ടറി അഹമ്മദ് ബാവ ടികെ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കുഞ്ഞാലി ടി.പി.സി നന്ദിയും പറഞ്ഞു. പാലിയേറ്റീവ് പരിചരണ സംസ്കാരം കൂടുതൽ ശക്തമാക്കുന്നതിനും കൂടുതൽ സന്നദ്ധപ്രവർത്തകരെ കണ്ടെത്തുന്നതിനുമായി വരും ദിവസങ്ങളിൽ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}