മർഹും കെ.പി. അഹമ്മദ് ഹാജിയുടെ അനുസ്മരണ ദുആ മജലിസ് സംഘടിപ്പിച്ചു

വേങ്ങര: തഖ്വിയത്തുൽ ഇസ്ലാം സംഘം ദീർഘകാലം പ്രസിഡന്റായിരുന്ന മർഹും കെ.പി. അഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം അനുസ്മരണ ദുആ മജലിസ് സംഘടിപ്പിച്ചു.

തഖ്വിയത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് കെ.കെ. ഹൈദ്രോസ് കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.കെ. ആറ്റക്കോയ തങ്ങൾ (വി.കെ. പടി) പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ സാലിം ഫൈസി, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഉമ്മർ ദാരിമി, കെ.സി. മുഹമ്മദ് കുട്ടി, ഖാലിദ് മാഹിരി, പി.കെ. അബ്ദുൽ ഗഫൂർ മുസ്‌ലിയാർ, കെ.എം. കുഞ്ഞിമുഹമ്മദ് സഖാഫി, മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ചടങ്ങിന്റെ സമാപനത്തിൽ എ.ആർ. നഗർ റേഞ്ച് സെക്രട്ടറി പൂക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. കാമ്പ്രാൻ അബ്ദുൽ റഹിമാൻ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}