വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ 16, 17, 18 വാർഡുകളിലെ വനിതകൾക്കായി കുടുംബശ്രീയും ലക്ഷ്യ ട്രെസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കമ്പ്യൂട്ടർ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു 17- വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം എ.കെ. അധ്യക്ഷത വഹിച്ചു.
16-വാർഡ് അംഗം എം. പി. അഹ്മദ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സജ്ന, വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടാൻ, മുൻ വാർഡ് അംഗം എ.കെ. നഫീസ, എ.കെ. അലവി, സി.എം. മമ്മുദു ഹാജി, ചെമ്പൻ ഹമീദ്, ഇബ്രാഹീം എ.കെ., ലക്ഷ്യ ട്രെസ്റ്റ് പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.