വിദ്യാർത്ഥി സമൂഹം തിരിച്ചറിവുള്ളവരാവണം- ശരീഫ് കുറ്റൂർ

വേങ്ങര: വിദ്യാർത്ഥി സമൂഹം അറിവും തിരിച്ചറിവുമുള്ളവരാകണമെന്നും രാജ്യത്തെ നയിക്കാനുള്ള ഉത്തമ പൗരൻമാരായിവിദ്യാർത്ഥികൾ ഉയർന്നുവരണമെന്നും മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പറഞ്ഞു. 
വലിയോറ പാണ്ടികശാലയിൽ പതിനെട്ടാം വാർഡ് എം. എസ്. എഫ്കമ്മിറ്റി സംഘടിപ്പിച്ച വിജയാദരം പരിപാടി
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എസ്. എസ് .എൽ .സി , പ്ലസ് ടു, എൽ.എസ്.എസ്, യു.എസ് .എസ് ,പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അദ്ദേഹം ഉപഹാരം നൽകി ആദരിച്ചു. 

വാർഡ് എം.എസ്.എഫ് പ്രസിഡണ്ട് പി.കെ. ഹംറാസ് അധ്യക്ഷത വഹിച്ചു. വേങ്ങര നിയോജകമണ്ഡലം എം.എസ് എഫ് പ്രസിഡൻ്റ് കെപി സക്കീർ മുഖ്യപ്രഭാഷണം നടത്തി.

പി എ ഹർഷദ് ഫാസിൽ, ബദറുദ്ദീൻ, പി.കെ.ഉസ്മാൻഹാജി , തുമ്പിൽ സക്കീന കരിം, ടി. അലവിക്കുട്ടി, പാറക്കൽ റസാഖ്, സമദ് പാറക്കൽ, ടി.മുഹമ്മദ് റഫീഖ്, എന്നിവർ പ്രസംഗിച്ചു. ,യൂസുഫലി  വലിയോറ സ്വാഗതവും സൽമാൻ പാറക്കൽ നന്ദിയും പറഞ്ഞു. പി.സവാദ്, ഹിഷാം വിവി , ജുനൈദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}