ഓപറേഷൻ തൂഫാൻ: മലപ്പുറത്ത് 10 കോടിയുടെ എം.ഡി.എം.എ പിടികൂടി

മലപ്പുറം: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ 10 കോടിയുടെ ലഹരി പിടികൂടി. മഞ്ചേരിയിൽ നിന്നാണ് 12 കിലോഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പിടികൂടിയത്. 97 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ആറ് പേരെയാണ് ഈ കേസിൽ കണ്ടെത്താനുണ്ടായിരുന്നത്. ഇതിനിടയിൽ പ്രതികൾ വലയിലാവുകയായിരുന്നു.

സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേ സമയം സംസ്ഥാനത്ത് ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ ലഹരി വേട്ടയിൽ ഇത് വരെ 1060 പേർ അറസ്റ്റിലായിട്ടുണ്ട്. ആകെ 21 കിലോഗ്രാം എം.ഡി.എം.എയും 110 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}