കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം: കുടുംബത്തിന് നിയമസഹായം നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

കൊണ്ടോട്ടി: ഓട്ടോയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഏകദേശം 10 മാസത്തോളം പുതുക്കി നൽകാതിരുന്നതിനെ തുടർന്ന് കീഴിശേരി സ്വദേശി ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപുര, എ.പി. അബൂബക്കർ, റസാക്ക് (കുഞ്ഞാക്ക) കരാപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 

കുടുംബാംഗങ്ങളിൽ  നീന്നും, പഞ്ചായത്ത് പ്രസിഡണ്ട് പി ടീ മഹമൂദ് മെമ്പറായ ഷറഫുദ്ദീൻ എന്നിവരിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുമെന്ന് ഉറപ്പുനൽകുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമം നടപടികളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജീവനോപാധിയായിരുന്ന ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ദീർഘകാലം പുതുക്കി നൽകാതിരുന്നത് ഷൗക്കത്തിന് വലിയ സാമ്പത്തികവും മാനസികവുമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ മോഡിഫിക്കേഷൻ ഓടുകൂടി ഇതിന് മുമ്പ് രണ്ട് തവണ ഫിറ്റ്നസ് കൊടുത്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. ആർടിഒ ഓഫീസുകളിലെ ഏജൻറ് സംവിധാനത്തിന്റെ പിന്നാമ്പുറ കഥകളിലേക്കാണ്  വിരൽചൂണ്ടുന്നത് സർക്കാർ സംവിധാനത്തിലെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ വീഴ്ചയും ഒരാളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ ഉണ്ടായ കാലതാമസത്തിന് പിന്നിലെ സാഹചര്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടികൾ, ഫയൽ നീക്കങ്ങൾ, അപേക്ഷയിൽ സ്വീകരിച്ച നടപടികൾ എന്നിവ ഉൾപ്പെടെ സമഗ്രമായി പരിശോധിക്കണം. വീഴ്ചയോ മനഃപൂർവമായ അനാസ്ഥയോ കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം ശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉത്തരവാദിത്തം തെളിയുന്ന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള അനുയോജ്യമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുടുംബത്തിന് അർഹമായ നിയമപരമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും സംഘം അറിയിച്ചു.

ഫോട്ടോ : കീശേരി സ്വദേശിയുടെ വീട് മനുഷ്യാവകാശ പ്രവർത്തകർ സന്ദർശിച്ചപ്പോൾ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}