ഊരകം ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു

ഊരകം: നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ മഹാത്മ അയ്യൻകാളിയുടെ ജയന്തി ഊരകത്ത് സമുചിതമായി ആഘോഷിച്ചു. ബി.ജെ.പി. പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് ചിറയിൽ ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മഹാത്മ അയ്യൻകാളിയുടെ നവോത്ഥാന പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും ചടങ്ങിൽ മുഖ്യപ്രഭാഷകർ അനുസ്മരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ, വൈസ് പ്രസിഡന്റ് പി. അറുമുഖൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിക്ക് എ. ശശിധരൻ സ്വാഗതവും കെ.പി. രാജു നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}