ആലച്ചുള്ളി : വെൽഫെയർ പാർട്ടി ആലച്ചുള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് 'സൗഹൃദ സായാഹ്നം 2026' സംഘടിപ്പിച്ചു,പരിപാടിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് നജീബ് നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കൂൺ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട മുതുവാടൻ മുഹമ്മദ് കുട്ടിയെ കെ.മുഹമ്മദ് നജീബ് ഉപഹാരം നൽകി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് താഹിറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹാജറ ടീച്ചർ സ്വാഗതം ആശംസിച്ചു,കെ.അവറു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി,ആലച്ചുള്ളി വാർഡ് മെമ്പർ ജംഷാന പി.വി. പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു,മങ്കട മുഹമ്മദിന്റെ നന്ദി പ്രകാശനത്തോടെ സൗഹൃദ സായാഹ്നം സമാപിച്ചു.