കീമോതെറാപ്പിയേക്കാൾ ഇരട്ടി ഫലം; പാൻക്രിയാറ്റിക് ക്യാൻസറിനെ തുരത്താൻ ഇനി 'റേസോൺക്'

പാൻക്രിയാറ്റിക് ക്യാൻസറിനുള്ള പുതിയ 'ഡാറാക്സോൺറാസിബ്' (daraxonrasib) മരുന്നിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകി. റേസോൺക് (Rasonque) എന്ന ബ്രാൻഡ് നാമത്തിലാണ് മരുന്ന് വിപണനം ചെയ്യപ്പെടുന്നത്. പല പാൻക്രിയാറ്റിക് ക്യാൻസറുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്ന ആർ.എ.എസ് (RAS) പ്രോട്ടീൻ കുടുംബത്തെ ലക്ഷ്യമിടാൻ കഴിയുമെന്നതാണ് മരുന്നിൻ്റെ പ്രത്യേകത. വായിലൂടെ ദിവസേന ഒരിക്കൽ മാത്രം കഴിക്കേണ്ട മരുന്നാണിത്. ഇത് കീമോതെറാപ്പിയെക്കാൾ ഇരട്ടി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പാൻക്രിയാറ്റിക് ക്യാൻസർ ചികിത്സയിലെ ഏറ്റവും വലിയ മുന്നേറ്റം എന്നാണ് ഈ മരുന്നിനെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പിന്നിലെ പ്രധാന ഗവേഷകരിൽ ഒരാളായ ഡോ. ശുഭം പന്ത് വിശേഷിപ്പിച്ചത്.

കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന 'ആർ.എ.എസ്' (RAS) എന്നൊരുതരം പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലുണ്ട്. ഇവ സെല്ലുലാർ സ്വിച്ചുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ജനിതകമാറ്റങ്ങൾ കാരണം ഈ പ്രോട്ടീനുകൾ എപ്പോഴും 'ഓൺ' ആയിരിക്കുമ്പോൾ, അവ ക്യാൻസർ കോശങ്ങൾ അനന്തമായി വളരാനും ശരീരത്തിൽ പടരാനും ആവശ്യമായ സിഗ്നലുകൾ തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കും. പാൻക്രിയാറ്റിക് ട്യൂമറുകളിൽ 90 ശതമാനത്തിലധികം വരുന്നവയിലും ഇത്തരം തകരാറുള്ള ആർ.എ.എസ് പ്രോട്ടീനുകളാണ് കാണപ്പെടുന്നത്. ഈ പ്രോട്ടീനുകളെ നേരിട്ട് തടയുന്നതാണ് നിലവിൽ വികസിപ്പിച്ചെടുത്ത മരുന്ന്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}