മമ്പുറത്ത് വി.പി. സിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 80-ാമത് സ്വതന്ത്രദിനം ആഘോഷിച്ചു

മമ്പുറം: രാജ്യത്തിന്റെ 80-ാമത് സ്വതന്ത്രദിനം വി.പി. സിംഗ് ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ വിപുലമായി ആഘോഷിച്ചു. മമ്പുറം അച്ചു ബസാറിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകനും വി.പി. സിംഗ് ഫൗണ്ടേഷൻ രക്ഷാധികാരിയുമായ മുഹമ്മദ് റഫീഖ് ചെമ്പൻ ദേശീയപതാക ഉയർത്തി.

ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ഷംസു വരമ്പനാലുങ്ങൽ ചടങ്ങിന് നേതൃത്വം നൽകി. നൗഫൽ പി.പി., യൂസുഫ് ഓടക്കതൊടിക, റാഷിദ് വി., സിദ്ധീഖ് വി.ടി., നിഷാദ് ബാവ പി.കെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}