വേങ്ങര:
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ടൗണിൽ ആഘോഷിച്ചു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട "നാനാത്വത്തിൽ ഏകത്വം" നൽകുന്ന കരുത്ത് ഉയർത്തിപ്പിടിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്ക് ഓർമ്മിപ്പിച്ചു. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭിക്കുന്നതിനായി ജാതി-മത ചിന്തകൾക്കതീതമായി എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അലങ്കാർ മോഹൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ടി. കരീം സ്വാഗതവും സെൻട്രൽ മുസ്തഫ നന്ദിയും പറഞ്ഞു. എ.കെ. കോയാമു, കീരി സിറാജ്, എസ്.ടി.യു. കോയ, വി. ബാബുരാജ്, ഇ.കെ. ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു.