വേങ്ങര: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വേങ്ങര മാട്ടിൽ നജാത്തുസ്വിബിയാൻ മദ്രസയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മദ്രസ പ്രസിഡന്റ് പാറയിൽ കുഞ്ഞു ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ഉസ്താദ് ശാകിർ മാഹിരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യസമര സേനാനികളുടെ ദീർഘവീക്ഷണവും രാജ്യത്തിന്റെ അഖണ്ഡതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ കുഞ്ഞീതുട്ടി ഹാജി, ഹംസ എ.കെ, ഇസ്മായിൽ പി, കുഞ്ഞിമുഹമ്മദ് എ.പി, ഷൗക്കത്ത് കെ, മുഹമ്മദലി പി, സമദ് ഹാജി, ഗദ്ദാഫി, ശക്കീബ് ഇ.കെ, ബഷീർ കെ.ടി, അസ്ലം റഹ്‌മാനി, ഫവാസ് പനക്കത്ത് എന്നിവരും അശ്റഫ് ഉസ്താദും മറ്റ് അധ്യാപകരും വിദ്യാർഥികളും സംബന്ധിച്ചു.
മദ്രസ സെക്രട്ടറി ഇ.കെ ബാവ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾക്കും പങ്കെടുത്തവർക്കും മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്തു.