ഊരകം: കല്ലേങ്ങൽപടി അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് അംഗം റൈഹാനത്ത് ദേശീയപതാക ഉയർത്തി. ചടങ്ങിൽ ജലീൽ കല്ലേങ്ങൽപടി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും അംഗൻവാടി വിദ്യാർത്ഥികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് നിർവഹിച്ചു.
ഊരകം ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ് വി., സി. മാലതി, പി.പി.കെ. ലത്തീഫ്, നാസർ വി., ജാഫർ, പ്രമീള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മത്സര വിജയികൾ
ക്വിസ് മത്സരം (പൂർവ്വ വിദ്യാർത്ഥികൾ):
1. ജഗൻ ചന്ദ്ര
2. ഖദീജ സി.
3. അജ്‌സർ വി.
കളറിംഗ് മത്സരം (അംഗൻവാടി വിദ്യാർത്ഥികൾ):
1. ഹലാ മെഹവിഷ് വി.
2. ഫാത്തിമ എം.പി.
3. നഷാൻ അഹിൽ പി.