വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വേങ്ങര: 80-ാമത് സ്വാതന്ത്ര്യദിനം വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നെല്ലിപ്പറമ്പ്, മരക്കപ്പറമ്പ് അംഗൻവാടികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ ചടങ്ങിൽ ദേശീയപതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകിയ അവർ, "സ്വാതന്ത്ര്യം എന്നാൽ വെറുതെ ജീവിക്കാനുള്ള അവകാശമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യ ചിന്തകളെയും ബഹുമാനിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ്. ഐക്യവും സാഹോദര്യവും പുലരുന്ന ഒരു നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം," എന്ന് ഓർമ്മിപ്പിച്ചു.

ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്കും നാട്ടുകാർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ആഘോഷച്ചടങ്ങുകളിൽ അംഗൻവാടി ടീച്ചർമാർ, ആശാവർക്കർമാർ, രക്ഷാകർത്താക്കൾ, അംഗൻവാടി ALMAC കമ്മിറ്റി ഭാരവാഹികൾ എന്നിവർ സജീവമായി പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}