വേങ്ങര കുറ്റൂർ എ.എം.എൽ.പി സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം വേങ്ങര കുറ്റൂർ എ.എം.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ പ്രശോഭ് പി.എൻ ദേശീയപതാക ഉയർത്തി.

മാനേജർ അബൂബക്കർ ചടങ്ങിന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപകരായ നൗഫൽ പി, മുഹമ്മദ് ഷാഫി പാക്കട, ശ്രീനാഥ്, റഹ്മ ടീച്ചർ, നാജിയ ടീച്ചർ, മുഹമ്മദ് ഹുസൈൻ സക്കീർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും അരങ്ങേറി. ദേശഭക്തിഗാനാലാപനം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കരണം, പതാക നിർമ്മാണം, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായുള്ള പ്രശ്നോത്തരി എന്നിവ പരിപാടിക്ക് കൂടുതൽ നിറം പകർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}