പാണ്ടികശാലയിൽ വിപുലമായ പരിപാടികളോടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പാണ്ടികശാല: പാണ്ടികശാല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കമ്മിറ്റി പ്രസിഡന്റ് K.M. അലി ബാവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്തു.

ചടങ്ങിൽ P.K. ഉസ്മാൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. A.V. ചന്ദ്രേട്ടൻ, ചെരിച്ചി അലവി ഹാജി, തേലപ്പുറത്ത് അബ്ദു തുടങ്ങിയ പ്രമുഖരുടെയും മറ്റ് സഹപ്രവർത്തകരുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. തുടർന്ന് P.K. ലത്തീഫിന്റെ (ഇപു) നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി നൽകി. ചടങ്ങിന് K.S. പാണ്ടികശാല ദേശീയഗാനം ആലപിച്ചു.

തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശ സമ്മേളനത്തിൽ ചെള്ളി കുഞ്ഞാവ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ ഐക്യവും ജനാധിപത്യ മൂല്യങ്ങളും ഓർമ്മിപ്പിച്ച് സംസാരിച്ചു.

P.K. ബാവ (മാട്ടുമ്മൽ) അധ്യക്ഷത വഹിച്ച യോഗത്തിൽ ബൈജു പാണ്ടികശാല സ്വാഗതവും ബാലൻ പൈങ്ങാടൻ നന്ദിയും രേഖപ്പെടുത്തി. ദേശസ്നേഹവും ഐക്യവും വിളിച്ചോതിയ ചടങ്ങ് മധുരപലഹാര വിതരണത്തോടുകൂടി ഭംഗിയായി പര്യവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}