മലപ്പുറം: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ഊരകം കരിമ്പിലി അംഗനവാടിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വാർഡ് മെമ്പർ ഇബ്രാഹിം ദേശീയ പതാക ഉയർത്തി.
ചടങ്ങിന് ശേഷം കുട്ടികളുടെ നിശ്ചല ദൃശ്യങ്ങളും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു. തുടർന്ന് വനിതകൾക്കായി ക്വിസ് മത്സരം, കുട്ടികൾക്കായി പോസ്റ്റർ രചന, പെയിന്റിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു.
ആഘോഷപരിപാടികൾക്ക് കെ.പി. സോമനാഥൻ മാസ്റ്റർ, സതീദേവി, വിനോദ് കുമാർ, വി.പി. ഉഷ, ജിതേഷ് എന്നിവർ നേതൃത്വം നൽകി.