ഓണവുംരക്ഷാബന്ധനും ഉൾപ്പെടെയുള്ള ആഘോഷസീസണുകളിൽ, രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു! അധികഉത്പാദനവുംവൻകയറ്റുമതിയുംപ്രതീക്ഷിച്ചിരുന്നസീസണിൽ,കണക്കുകൂട്ടലുകൾ പൂർണമായും തെറ്റിച്ച് കടുത്തക്ഷാമത്തിലേക്കാണ്'രാജ്യംനീങ്ങുന്നത്. പ്രധാന മെട്രൊ നഗരങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പഞ്ചസാരയുടെ ചില്ലറ വിലയിൽ 40 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്.
ചരിത്രത്തിലാദ്യമായി മില്ലുകളിലെ പഞ്ചസാരയുടെ മൊത്തവ്യാപാര വില ക്വിന്‍റലിന് 7,100 രൂപ വരെയായിഉയർന്നതോടെ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർരംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, പെട്രോളിൽ ചേർക്കാനുള്ളഎഥനോളിന്‍റെ ഉത്പാദനത്തിലും കുറവ്വരുത്തിയിരിക്കുകയാണ്.
ഈ സീസണിൽ വൻ ഉത്പാദനവർധനവായിരുന്നു2025ഒക്റ്റോബറിൽ വ്യവസായ സംഘടനയായ ഇസ്മ (ISMA) പ്രവചിച്ചിരുന്നത്. എന്നാൽ, മാസങ്ങൾ പിന്നിട്ടതോടെപ്രവചനങ്ങൾ ഒന്നൊന്നായി തകർന്നു. 3.49 കോടി ടൺ ഉത്പാദനം പ്രതീക്ഷിച്ചതിനെ തുടർന്ന് സർക്കാർ 20 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാനും അനുമതിനൽകിയിരുന്നു.
എന്നാൽ, മഹാരാഷ്ട്രയിലും കർണാടകയിലും പെയ്ത കനത്ത മഴ, വിളകൾക്കുണ്ടായ കീടബാധ (Red Rot), കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് എന്നിവ കാരണം ഉത്പാദനം കുത്തനെ ഇടിഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പുതിയകണക്കനുസരിച്ച് ഈ വർഷത്തെ ആകെ ഉത്പാദനം 3 കോടി ടണ്ണായി കുറഞ്ഞു. ആഭ്യന്തഉപയോഗത്തിന് 2.85 മില്യൺ ടൺ വേണമെന്നിരിക്കെ, നിലവിലുള്ള ഉത്പാദനം ഇതിലും താഴെയാണ്.
വിലക്കയറ്റം തടയാൻ കേന്ദ്ര ഭഷ്യ വകുപ്പ് കർശനനിയന്ത്രണങ്ങളാണ്ഏർപ്പെടുത്തിയിരിക്കുന്നത്.