കൂരിയാട്: രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂരിയാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തി.
മാതാട്, കൂരിയാട്, മണ്ണിൽപ്പിലാകൽ, പനമ്പുഴ, പാണ്ടികശാല എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം എത്തിച്ചുനൽകിയത്. ജലവിതരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ചന്ദ്രമോഹൻ നിർവഹിച്ചു.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി പി.കെ. ലത്തീഫ്, എൻ.ടി. ഉബൈദ്, ബി.കെ. ശിഹാബ്, കെ. സുബ്രഹ്മണ്യൻ, മൊയ്‌ദീൻ മുസ്തഫ, അൻസാഫ്, പി.പി. റംഷാദ് മടപ്പള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.