മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മിനി ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം ആലത്തൂർപടി പൊട്ടിപ്പാറ അബൂബക്കറിന്റെ മകൻ കോതടി ഉമ്മർ (കൈനി ഉമ്മർ - 45) ആണ് മരിച്ചത്.
മഞ്ചേരി-പൂക്കോട്ടൂർ റോഡിൽ വരിയാലിനു സമീപമായിരുന്നു അപകടം. മഞ്ചേരി കോഴിക്കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.മുൻപിലുണ്ടായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ഉമ്മറിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബൈക്ക് റോഡിന്റെ വശത്തേക്കും ഉമ്മർ റോഡിലേക്കും വീണതോടെ എതിരേ വന്ന മിനി ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റിഷാൽ, സ്നേഹ മഹ്റിൻ, ദിൽഷ മഹ്റിൻ.