വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങൾ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നു: ലെൻസ്ഫെഡ്

വേങ്ങര: കനത്ത മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിഞ്ഞ് വീടും റിട്ടെയ്നിംഗ് വാളും തകർന്ന ദുരന്തസ്ഥലം ലെൻസ്ഫെഡ് വേങ്ങര യൂണിറ്റിന്റെ പ്രതിനിധികൾ സന്ദർശിച്ചു.

ദുരന്തബാധിത കുടുംബത്തെ നേരിൽ കണ്ട് ആശ്വസിപ്പിച്ച പ്രതിനിധികൾ സംഭവത്തിന്റെ ഗൗരവം വിലയിരുത്തുകയും ആവശ്യമായ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. മഴക്കാലത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് ലെൻസ്ഫെഡ് അഭിപ്രായപ്പെട്ടു.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻപ് ശാസ്ത്രീയ പഠനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ദുരന്തബാധിത മേഖലകളിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്ന് ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് ആവശ്യപ്പെട്ടു.

സന്ദർശനത്തിൽ ലെൻസ്ഫെഡ് സ്റ്റേറ്റ് കമ്മിറ്റി അംഗം അബ്ദുൽ റസാഖ് വി.കെ., യൂണിറ്റ് സെക്രട്ടറി അദീബുൽ റഹ്മാൻ എ.കെ., ട്രഷറർ സഫീർ പി., യൂണിറ്റ് ഭാരവാഹികളായ വിപിൻ, അഫ്സൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}