ഡോ. കുഞ്ഞഹമ്മദിന്റെ സ്മരണാർത്ഥം വേങ്ങര പാലിയേറ്റീവ് സെന്ററിന് സൗജന്യ വാഹനം കൈമാറി മക്കൾ

രാജ്യം എൺപതാമത് സ്വാതന്ത്ര്യദിനം കൊണ്ടടുമ്പോൾ വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് സൗജന്യമായി നൽകിയ വാഹനത്തിന്റെ താക്കോൽ ദാനം മക്കളായ ഷമീല, ഡോക്ടർ ഷലൂബ്, മരുമക്കൾ അബ്ദുൽ നാസർ സഫറുള്ള, ഹാഫിസ് എന്നിവരിൽ നിന്നും പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ഏറ്റു വാങ്ങി. തുടർന്ന് വാഹനത്തിന്റെ ആദ്യ ഓട്ടത്തിനു ഫ്ലാഗ് ഓഫ്‌ മക്കൾ നിർവഹിച്ചു. 

സ്വാതന്ത്ര്യ ദിനാചാരണത്തോടനുബന്ധിച്ചു സെന്ററിൽ നടത്തിയ പ്രൗ ഡഗംഭീരമായ സദസ്സിൽ പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ദേശീയ പതാക ഉയർത്തി.
ബഷീർ പുല്ലമ്പലവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 

ഹംസ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വേങ്ങര വ്യാപാരി വ്യവസായി നേതാക്കളായ  അബ്ദുൽ അസീസ് ഹാജി പക്കിയൻ , എം. കെ.സൈനുദ്ധീൻ ഹാജി, മീരാൻ പി. പി, എഞ്ചിനീയർ അബ്ദുൽ നാസിർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി അഹമ്മദ് ബാവ ടി. കെ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു. പായസ വിതരണവും ഉണ്ടായിരുന്നു.

ജമാൽ കാപ്പിൽ, മുഹമ്മദ്‌ അലി പൂവഞ്ചേരി, അഷ്‌റഫ്‌ പാലേരി, സലാം കെ, ഹംസ എ. കെ, മാളിയേക്കൽ മുഹമ്മദ്‌, നവാസ് ഷരീഫ്. യു, റഫീഖ് പി. കെ., കുഞ്ഞാലി ടി. പി. സി, ഫസീല, സുമയ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}