ഗാന്ധിക്കുന്ന് മസ്ജിദ് - ചൈന മുക്ക് റോഡ് ഗതാഗത യോഗ്യമാക്കുക- വെൽഫെയർ പാർട്ടി ഗാന്ധിക്കുന്നു യൂണിറ്റ്

വേങ്ങര: മാസങ്ങളായി തകർന്ന് കിടക്കുന്ന ഗാന്ധിക്കുന്ന് മസ്ജിദ് - ചൈനാമുക്ക് റോഡിൻ്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫയർ പാർട്ടി ഗാന്ധിക്കുന്ന് യൂണിറ്റ്  സമ്മേളനം ആവശ്യപ്പെട്ടു. പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധിക്കുന്നു യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ടി. പി. നസീമ, പ്രസിഡന്റ്‌, സമീറ എ. എൻ, സെക്രട്ടറി, കുഞ്ഞിമൊയ്‌ദീൻ. പി ട്രഷറർ, അബ്ദുൽ കരീം ഇ. വി, വൈസ് പ്രസിഡന്റ്‌, അബ്ബാസ് പാന്ത്ര ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടി മോൻ എന്നിവർ ആശംസകൾ നേർന്നു.
കുഞ്ഞിമൊയ്‌ദീൻ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}