പാണക്കാട് സാദാത്ത് അനുസ്മരണം: പ്രമുഖരുടെ സാന്നിധ്യത്തിൽ ചേറൂരിൽ സംഗമം ശ്രദ്ധേയമായി

വേങ്ങര: ചേറൂർ പി.പി.ടി.എം യതീംഖാന കമ്മറ്റിക്ക് കീഴിൽ  സംഘടിപ്പിച്ച പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനംപ്രൗഢഗംഭീരമായി.

നിറഞ്ഞു ഒഴുകിയ സദസ്സിൽനബികീർത്തനങ്ങളും പാണക്കാട് സാദാത്ത് സ്മരണകളും സമന്വയിച്ച മൗലിദ് പാരായണംഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അനുസ്മരണ പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. വ്യവസായ, ഐ. ടി വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. തമിഴ് നാട് വഖ്ഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എ.എം ഷാജഹാൻ മുഖ്യാതിഥിയായി. എം കുട്ടി മൗലവി സ്വാഗതപ്രസംഗവും സമസ്ത സെക്രട്ടറി എം. ടി അബ്ദുള്ള മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി അനുസ്മരണ പ്രഭാഷണവും മുനീർ ഹുദവി വിളയിൽ സമാപന പ്രഭാഷണവും നിർവഹിച്ചു.

സമസ്ത വൈസ് പ്രസിഡന്റ്‌ കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി,  മുൻ എം. എൽ. എ ഉബൈദുല്ല, എം. എൽ. എമാരായ ടി. വി ഇബ്രാഹിം, പി. കെ നവാസ്, ടി. പി അഷ്‌റഫലി, ജില്ലാ പഞ്ചായത്ത്‌ അംഗം പി. കെ അസ് ലു, എം എം കുട്ടി മൗലവി, കെ. കെ മൻസൂർ കോയ തങ്ങൾ, ഒ. കെ മൂസാൻ കുട്ടി മുസ്‌ലിയാർ, നസീം പുളിക്കൽ, എ. കെ സൈനുദ്ദീൻ,സി. ടി ഹുസൈൻ മാസ്റ്റർ, ആവയിൽ സുലൈമാൻ, മുജീബ് പൂക്കുത്ത്, കെ. പി ചെറീത് ഹാജി, പി. പി ചെറീത് ഹാജി, എം. എം റഷീദ് ഹാജി, പി. ടി ആലസ്സൻ ഹാജി, പി. വി അഹമ്മദ് സാജു, കെ. വി ഹുസൈൻ,  പുള്ളാട്ട് കുഞ്ഞലസ്സൻ ഹാജി, പി. എ ഹൈദ്റൂസ് ഫൈസി, പി. കെ സിദ്ദീഖ്, സുബൈർ വാഫി, അഹമ്മദ് ബാഖവി, അബൂബക്കർ സിദ്ദീഖ് ഫൈസി നജീബ് ഫൈസി, അൻവർ ബാഖവി, തമീം ഹുദവി, ശമീറുദ്ദീൻ ദാരിമി, ഇ. കെ മുഹമ്മദ്‌ കുട്ടി, ടി. കെ അബ്ദുട്ടി,പറമ്പിൽ ഖാദർ,കെ.ടിഅബ്ദുസ്സമദ്, വി. എസ് ബഷീർ, കെ. സി നാസർ, സി. കെ മുഹമ്മദ്‌ ഹാജി, വളപ്പിൽ ഉമ്മർ ഹാജി, ടി. അബ്ദുൽ ഹഖ്, പി. പി ഹസ്സൻ, മങ്കട മുസ്തഫ, ഇ. കെ മുഹമ്മദലി, എൻ. കെ നിഷാദ്, നൗഷാദ് ചേറൂർ, പ്രഫ. കെ കുഞ്ഞി മുഹമ്മദ്‌, കെ. പി അസീസ് മാസ്റ്റർ, പി. ടി ഹനീഫ മാസ്റ്റർ, എം. നവാസ് മാസ്റ്റർ, സി. എം സബാഹ് മാസ്റ്റർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}