നരേന്ദ്ര മോദി ഭരണത്തിൻ്റെ 25 വർഷം: വേങ്ങരയിൽ ബിജെപിയുടെ 'സേവ സങ്കൽപ്പ് അഭിയാൻ' ശിൽപശാല നടത്തി

വേങ്ങര: പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയുടെ സേവന സത്ഭരണം ഇരുപത്തഞ്ച് വർഷം പൂർത്തിയാവുന്ന വേളയിൽ ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുന്നുംപുറം ഓഫീസിൽ വെച്ച് സേവ സങ്കൽപ്പ് അഭിയാൻ ശില്പശാല സംഘടിപ്പിച്ചു.
        
നരേന്ദ്ര മോദിജിയുടെ ഇരുപത്തഞ്ച് വർഷത്തെ സേവനവും സമർപ്പണവും ആഘോഷമാക്കുക, 2047 ലെ വികസിത ഭാരതമെന്ന സ്വപ്നം ജനഹൃദയങ്ങളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസക്കാലം പന്ത്രണ്ട് ഇന കർമ്മപരിപാടികളുമായി തിരഞ്ഞെടുക്കപ്പെട്ട കാര്യകർത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. 

പന്ത്രണ്ട് ഇന കർമ്മപദ്ധതികളെ കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചുകൊണ്ട് ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു.
          
ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ ശില്പശാലയിൽ മണ്ഡലം ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, വൈസ് പ്രസിഡണ്ട് പി സിന്ധു തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}