3-ാം വാർഡിൽ എൽ.ഡി.എഫ് പോരാട്ടച്ചൂടിൽ; യു.പി. സുഭാഷിന്റെ വിജയിപ്പിക്കാൻ വിപുലമായ കൺവെൻഷൻ

വേങ്ങര: 3-ാം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് കൺവെൻഷൻ വേങ്ങര പഞ്ചായത്ത് മെമ്പർ പി. അച്യുതൻ ഉദ്ഘാടനം ചെയ്തു. യു.പി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. പ്രദീപ് സ്വാഗതവും കെ. സുബ്രമണ്യൻ നന്ദിയും പറഞ്ഞു.

പാറയിൽ ബാബു, വി. ശിവദാസ്, എൻ. മുഹമ്മദ് അഷ്‌റഫ്, സലാഹുദ്ധീൻ കൊട്ടെക്കാട്ട്, കെ.പി. സുബ്രമണ്യൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പി. സുഭാഷ് എന്നിവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 101 അംഗ പുതിയ കമ്മിറ്റിയെയും കൺവെൻഷനിൽ തെരഞ്ഞെടുത്തു.
 
രക്ഷാധികാരികൾ: കെ.പി. സുബ്രമണ്യൻ, പി. ഗോവിന്ദൻ
 
ചെയർമാൻ: പാറയിൽ ബാബു
 
കൺവീനർ: പ്രദീപ് കുമാർ കെ.പി.
 
ട്രഷറർ: യു.പി. രാമൻ
 
വൈസ് ചെയർമാൻമാർ: പ്രജീഷ് പി.പി., ഷാജി യു.പി.
 
ജോയിന്റ് കൺവീനർമാർ: കെ. സുബ്രമണ്യൻ, കൃഷ്ണൻകുട്ടി സി.എം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}