വേങ്ങര: ജീവിത പ്രതിസന്ധികളോട് പൊരുതി വഴിയോരത്ത് കച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന, ശാരീരിക വെല്ലുവിളി നേരിടുന്ന കച്ചവടക്കാരന് ഉന്തുവണ്ടിയും കച്ചവടം ആരംഭിക്കാനുള്ള സാമ്പത്തിക സഹായവും നൽകി എഫ്.ഐ.ടി.യു വേങ്ങര മാതൃകയായി. ജീവിതം വഴിമുട്ടുമ്പോൾ ഒരു കൈത്താങ്ങ് നൽകിയാൽ അതൊരു കുടുംബത്തിനുള്ള അത്താണിയാവും എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ എഫ്.ഐ.ടി.യു മുന്നോട്ടുവെക്കുന്നതെന്ന് എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് പറഞ്ഞു. വഴിയോരക്കച്ചവട ക്ഷേമസമിതി മലപ്പുറം ജില്ലാ കൺവീനർ എം.കെ. അലവി, വേങ്ങര വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്തുവണ്ടിയും കച്ചവടത്തിനാവശ്യമായ സാമ്പത്തിക സഹായവും കൈമാറിയത്. വഴിയോരക്കച്ചവട ക്ഷേമസമിതി എഫ്.ഐ.ടി.യു അംഗങ്ങളായ ടി. സൈതലവി, ഹമീദ് വേങ്ങര, യു. ഉസൈനർ, എം.കെ. അബ്ദുൽ അസീസ്, പി. അബ്ദുൽ ഖാദർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഉന്തുവണ്ടിയിലൂടെ കൈത്താങ്ങായി എഫ്.ഐ.ടി.യു; വേങ്ങരയിൽ കരുതലിന്റെ മാതൃക
admin