വേങ്ങര ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ജൈവവളവും വാഴക്കന്നും വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജൈവവളത്തിന്റെയും വാഴക്കന്നിന്റെയും വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുതിർന്ന വ്യക്തിത്വമായ എ.വി. മൊയ്തു ഹാജിയുടെ സാന്നിധ്യത്തിൽ കിഡ്സ് ബാവാക്ക് ആദ്യ വിതരണം നൽകിക്കൊണ്ട് വാർഡ് മെമ്പർ ജംഷീറ ചീരങ്ങൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വാർഡിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വിതരണ പദ്ധതി സംഘടിപ്പിച്ചത്.

ചടങ്ങിൽ മുൻ വാർഡംഗം ചോലക്കൻ റഫീഖ് മൊയ്തീൻ, മുഹമ്മദ് സിയാദ് സി.കെ, സുബൈർ ബാവ താട്ടയിൽ, ഇല്യാസ് കെ.ടി, അഭിലാഷ് പാറയിൽ, ഹൈദ്രോസ് കൊട്ടേക്കാട്ട്, അലവി പാപ്പാലി, ബുഷ്റ പൂക്കുത്ത്, സൈനബ തമ്മാഞ്ചേരി, അജീഷ് കാഞ്ഞിരത്തിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}