കണ്ണമംഗലം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; വിളംബര റാലി നടന്നു

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം. ഒക്ടോബർ 25 മുതൽ നവംബർ 8 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി കലാ, കായിക, അത്‌ലറ്റിക്സ്, ഗെയിംസ്, രചനാ മത്സരങ്ങൾ അരങ്ങേറും.

കേരളോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച വർണ്ണാഭമായ വിളംബര റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാരിവട്ടത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഷീന അനൂപ്, ബ്ലോക്ക് മെമ്പർ എം. ദേവദാസൻ എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മങ്ങാട്ടിൽ, പി.പി. മുജീബ്, അമ്പലവൻ നംഷാദ്, എ.പി. സൈതു, മുബീന തൈക്കണ്ടി, യു. സകീന, പി.പി. മോനിഷ, എം.വി. ഗൗരി, പി.കെ. സിദ്ധീഖ്, യു.പി. അബ്ദു എന്നിവർ പങ്കെടുത്തു.

കൂടാതെ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജോസ് ജെ., റഫീഖ് പുള്ളാട്ട്, അഷ്‌കർ തറയിൽ, ഷിജു, സി. അനൂപ്, സി.ഡി.എസ്. വൈസ് പ്രസിഡന്റ് മുംതാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കായിക-കലാ രംഗങ്ങളിലെ പ്രതിഭകളെ അണിനിരത്തിക്കൊണ്ട് വിവിധ മത്സരങ്ങൾ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}