കണ്ണമംഗലം: സമസ്ത സെന്റിനറി സമ്മേളനത്തോടനുബന്ധിച്ച് നവംബർ 10 ചൊവ്വാഴ്ച വൈകീട്ട് 6:30-ന് പൂച്ചോലമാട് ഡീലക്സ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സർക്കിൾ തസ്കിയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണയോഗം ചേർന്നു.
ഒക്ടോബർ 24 ശനിയാഴ്ച രാത്രി 7 മണിക്ക് പൂച്ചോലമാട് ദാറുൽ ഹദീസിൽ വെച്ച് നടന്ന യോഗത്തിൽ സ്വാഗത സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒ.പി. മുസ്തഫ സഖാഫി മുഖ്യ രക്ഷാധികാരിയായും, സി.കെ. കോമു ഹാജി എടക്കാപറമ്പ് ചെയർമാനായും, സാലിം മുസ്ലിയാർ വാളക്കുട ജനറൽ കൺവീനറായും, സി.കെ. മുഹമ്മദ് മേമാട്ടുപാറ ഫിനാൻസ് സെക്രട്ടറിയായും, പി.കെ. അബ്ദുല്ല സഖാഫി കോർഡിനേറ്ററായും ഉള്ള പുതിയ കമ്മിറ്റിയാണ് രൂപീകരിച്ചത്.
നവംബർ 10-ന് നടക്കുന്ന തസ്കിയ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുസലാം മുസ്ലിയാർ ദേവർശോല മുഖ്യപ്രഭാഷണം നിർവഹിക്കും.
യോഗത്തിൽ തസ്കിയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഒ.പി. മുസ്തഫ സഖാഫി നിർവഹിച്ചു. പി.കെ. ബീരാൻ കുട്ടി, ശമീർ ഫാളിലി, സാലിം മുസ്ലിയാർ, മൊയ്തീൻ മാസ്റ്റർ, മഹ്മൂദ് ബുഖാരി, റഷീദ് പാപ്പാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.