ഇരിങ്ങലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി നൽകിയ വാഹനം കൈമാറി

ഇരിങ്ങലൂർ: ഇരിങ്ങലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുവദിച്ച വാഹനം ഔദ്യോഗികമായി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജബ്ബാർ ഹാജിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഉഷയും ചേർന്ന് വാഹനം ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിദ എ.പി, ഡി.പി.എം ഡോ. ജാനിഫ്, ഡോ. അഫീഫ, പി.കെ. അഷ്‌റഫ്, ടി.പി. അഷ്‌റഫ്, സി.ടി. സലീം മറ്റു പഞ്ചായത്ത് അംഗങ്ങളും വിവിധ ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. 

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ജീവകാരുണ്യ-ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ വാഹനം സഹായകമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}