കണ്ണമംഗലം: പഞ്ചായത്തിൽ വ്യാപകമായി കൃഷിനാശം വരുത്തിവന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കർഷകരുടെ പരാതിയെത്തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പന്നി വേട്ടയിലാണ് നാലോളം പന്നികളെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലൈസൻസുള്ള ഷൂട്ടർ സലി പി.വിയും സഹായികളും ചേർന്നാണ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിന് പരിഹാരമായാണ് പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.
വേട്ടയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ, വൈസ് പ്രസിഡന്റ് കാരിവട്ടത്ത് ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഷീന അനൂപ്, മെമ്പർമാരായ ഷമീർ പുള്ളാട്ട്, സക്കീന, നംഷാദ് അമ്പലവൻ എന്നിവരും; നാട്ടുകാരായ അബൂബക്കർ പുള്ളാട്ട്, ആലസൻ കാക്ക, അബ്ദുറഹ്മാൻ തെങ്ങിലാൻ, ഷാജി, അജീഷ്, സത്താർ പനക്കത്ത് എന്നിവരടങ്ങുന്ന നാട്ടിലെ യുവാക്കളും നേതൃത്വം നൽകി.